മംഗലാപുരം: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ മൂകാംബികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇയാളെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.
ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഓടി കളയുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്.ഹോട്ടലില്‍ ഉണ്ടായിരുന്നത് സനുമോഹന്‍ തന്നെയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ സംഘം മൂകാംബികയിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ ദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Police have confirmed that the missing father Sanu Mohan is in Mookambika