വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് പീഡിപ്പിച്ചതായി പരാതി.
കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ് കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്.
മാനസീകമായും ശാരീരികമായും പോലീസ് പീഡിപ്പിച്ചതായും മര്‍ദ്ദനത്തിലൂടെയാണ് പല മൊഴികളും രേഖപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞു. ആദ്യമായിട്ടാണ് പോലീസ് പീഡിപ്പിച്ചതായി പ്രതികള്‍ കോടതിയില്‍ പറയുന്നത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവേയാണ് ഇരുവരും പോലീസ് പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിന് മുന്‍പാകെ ബോധിപ്പിച്ചത്. ജയിലില്‍ ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും ആഹാരം തരുന്നില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇതിനുമുന്‍പേ പ്രതികള്‍ക്കെതിരേ മൂന്നാംമുറ പ്രയോഗിക്കുന്നതായി ആരോപിച്ച് സി.പി.ഐ.എം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.