തിരുവനന്തപുരം: വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മന്ത്രി എം.എം മണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മണിയുടെ മൊഴിയെടുക്കുന്നത്. പ്രസംഗത്തിന്റെ സി.ഡി രാജാക്കാട് പൊലീസ് പരിശോധിച്ചു.
Also read ‘ദുല്‍ക്കറെ ഇജ്ജെന്ത് ലുക്കാടോ..’; ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പിന്റെ വീഡിയോ പുറത്ത്
പ്രസംഗം കേട്ടവരുടെ മൊഴിയും രാജാക്കാട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഇരുപതേക്രയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
നേരത്തെ മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസംഗം അതീവ ഗൗരവതരമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. സംസ്ഥാനത്തെ പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഇവിടെ എന്തും നടക്കുമോയെന്നും ഹൈക്കോടതി ചോദിച്ചുിരുന്നു.
കോടതി പരാമര്‍ശത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച മണി കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇതില്‍ പ്രതികരിക്കാനില്ലെന്നും കോടതിയലക്ഷ്യത്തിന് ഇല്ലെന്നുമാണ് പ്രതികരിച്ചത്. പൊമ്പിളൈ ഒരുമൈയുമായി ഇതിന് ബന്ധമില്ലെന്നും കടലും കടലാടിയും പോലുള്ള ബന്ധമേയുള്ളുവെന്നും മണി പറഞ്ഞു.