| Friday, 27th October 2017, 8:54 am

പെഹ്‌ലുഖാന്‍ വധം; അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.

പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ ചൂണ്ടിക്കാണിച്ച പ്രതികളെ പൊലീസ് കുറ്റവിമുക്തരാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ എഫ്.ഐ.ആര്‍ എടുക്കാന്‍ പൊലീസ് വൈകിപ്പിച്ചെന്നും വേണ്ടത്ര വകുപ്പുകള്‍ ചേര്‍ക്കാതെയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

താന്‍ ആക്രമിക്കപ്പെടുന്ന സമയത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നുവെന്ന് പെഹ്‌ലുഖാന്റെ മൊഴിയില്‍ പറഞ്ഞിരുന്നതായും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ ഒളിവിലായിരുന്നെന്ന പൊലീസിന്റെ വാദം അവിശ്വസനീയമാണ്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ അറിയപ്പെടുന്ന പ്രവര്‍ത്തകരായിരുന്നു പ്രതികളെന്നും ഇവരെ കണ്ടെത്താന്‍ പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.


Read more:  യു.എസ് റോഡുകളെ കളിയാക്കിയ ചൗഹാനെതിരെ ട്രംപ് നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്; കോണ്‍ഗ്രസ് നേതാവിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി


പെഹ്‌ലുഖാന്റെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആദ്യത്തെ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിയും ഗോരക്ഷകരുമായി ബന്ധമുള്ള ആളുമായ മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍ സംഭവം അപകടമാണെന്ന് മഹേഷ് ശര്‍മ പറഞ്ഞിരുന്നു. കൂടാതെ അഖ്‌ലാഖ് ബീഫ് കഴിച്ചെന്നും ആരോപിച്ചിരുന്നു.

അലയന്‍സ് ഫോര്‍ ജസ്റ്റിസ് അക്കൗണ്ടബിലിറ്റി (ന്യൂയോര്‍ക്ക്), സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, ദലിത് അമേരിക്കന്‍ കോലീഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ജാമിഅ ടീച്ചേഴസ് സോളിഡാരിറ്റി അസോസിയേഷന്‍, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ലണ്ടന്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകളാണ് അന്വേഷണം നടത്തിയത്.

We use cookies to give you the best possible experience. Learn more