| Wednesday, 19th September 2018, 6:36 pm

അറസ്റ്റില്ല; ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഫ്രാങ്കോ മുളക്കലിനെ കേരളാ പൊലീസ് വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനെ പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

104 ചോദ്യങ്ങളിലാണ് ഫ്രാങ്കോ മുളക്കലില്‍ നിന്നും പൊലീസ് വിശദീകരണം തേടിയത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്, പരാതിക്കാരിക്ക് ഗൂഡലക്ഷ്യങ്ങളാണ് ഉള്ളതെന്ന് മറുപടി നല്‍കി.


ALSO READ: മുത്തലാഖ് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ഒവൈസി; മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ കാല്‍പന്തുകളിയെന്ന് കോണ്‍ഗ്രസ്


മിക്ക തെളിവുകളും എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നാണ് ബിഷപ്പിന്റെ പക്ഷം. തൃപ്പൂണിത്തറയിലെ പൊലീസ് ക്ലബ്ബിലാണ് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ നടന്നത്.

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരി ആണെന്നും, മിഷനറീസ് ഓഫ് ജസ്റ്റിസ് തസ്തികയില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് ആരോപണങ്ങല്‍ ഉന്നയിച്ചതെന്നും ഫ്രാങ്കോ മുളക്കല്‍ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ALSO READ: ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീളുമെന്ന് പൊലീസ്


മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും, അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ബിഷപ്പ് കേരളത്തില്‍ എത്തിയിട്ടും അറസ്റ്റിന് കേരളാ പൊലീസ് തയ്യാറായിട്ടില്ല.

ഇന്ന് രാവിലെ 11 മണിയോടെ ആണ് ബിഷപ്പ് തൃപ്പൂണിത്തറയില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more