| Tuesday, 30th May 2017, 10:55 am

യു.പിയിലെ പൊലീസ് സംവിധാനം ദുഷിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടണം: മനേകാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി യു.പിയിലെ പൊലീസ് സേന കുത്തഴിഞ്ഞ നിലയിലാണെന്നും പൊലീസിലെ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും മനേകാഗാന്ധി ആവശ്യപ്പെട്ടു.


DontMiss മണപ്പുറം ഫിനാന്‍സില്‍ അവധി ദിനങ്ങളില്‍ സെക്യൂരിറ്റിക്കാരെ പൂട്ടിയിടുന്നത് പതിവ്; വെളിപ്പെടുത്തലുമായി നാട്ടുകാര്‍ 


മുന്‍സര്‍ക്കാരിന്റെ കാലഘട്ടങ്ങളിലാണ് പൊലീസ് സംവിധാനം താറുമാരായതെന്നും അത് എത്രയും പെട്ടെന്ന് തന്നെ മാറ്റേണ്ടതുണ്ടെന്നും മനേകാഗാന്ധി ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ന്നെന്നും ക്രമസമാധാന നില മോശമായെന്നും അതുകൊണ്ട് തന്നെ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എത്രയും പെട്ടെന്ന് യോഗി ആദിത്യനാഥ് മൂക്കുകയര്‍ ഇടണമെന്നും മനേകാഗാന്ധി ആവശ്യപ്പെടുന്നു.

ജവര്‍-ബുലന്ദ്ശ്വര്‍ ദേശീയപാതയിലുണ്ടായ ബലാത്സംഗ മോഷണശ്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹൈവേകളിലെ പട്രോളിങ് ശക്തമല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതെന്നും പൊലീസ് ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയമായെന്നും മനേക പറയുന്നു.

We use cookies to give you the best possible experience. Learn more