Kerala News
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; യുവാവിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 29, 04:30 pm
Wednesday, 29th January 2020, 10:00 pm

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ പ്രതികാര നടപടിയെടുത്ത് പൊലീസ്. യുവാവിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി.

ആലുവ യുസി കോളെജ് സ്വദേശി ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പൊലീസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

മുസ്‌ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തതു കൊണ്ടാണ് അനസിന് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.

തന്റെ പേരില്‍ കേസുകളൊന്നുമില്ലെന്നും തനിക്ക് ജോലിയുടെ ആവശ്യത്തിനായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നും കാണിച്ചാണ് അനസ് അപേക്ഷ നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസുകളൊന്നുമില്ലെന്ന് ബോധ്യപ്പെട്ട പൊലീസ് ഏതെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് ക്ലിയറന്‍സ് നിഷേധിക്കുകയായിരുന്നുവെന്ന് പ രാതിക്കാരന്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് വാദം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.