കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലേക്ക് നയിച്ച കാരണങ്ങള്‍ കസ്റ്റഡി അപേക്ഷയില്‍ വിശദീകരിച്ച് പൊലീസ്.
റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങളാണ് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദീകരിച്ചത്.
റോയിയുടെ മദ്യപാന ശീലവും അന്ധവിശ്വാസവും കൊലപാതകത്തിന് കാരണമായെന്നും ജോളിയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതും കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് വിശദീകരിക്കുന്നു.
അഞ്ച് മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായി. എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്ന് പ്രതി തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. വിഷവസ്തുക്കള്‍ ശേഖരിച്ചതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വിഷവസ്തു എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.