| Monday, 16th December 2019, 9:08 pm

ജാമിഅ മില്ലിയ, അലിഗഢ് പൊലീസ് നടപടിക്കെതിരെയുള്ള ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിഅ മില്ലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ പൊലീസ് നടപടികള്‍ക്കെതിരെയുള്ള ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

പൊലീസ് നടപടികള്‍ക്കെതിരായ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു.

‘വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. അക്രമങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല’ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിഅ മില്ലിയ, അലിഗഢ് മുസ്ലിം സര്‍വകലാശാലകളില്‍ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതീകാത്മക പ്രതിഷേധമാണു തന്റെയെന്നും സമാധാനപരമായാണു തങ്ങള്‍ ഇതു ചെയ്യുന്നതെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more