| Saturday, 7th March 2020, 11:26 pm

കൊറോണയെ കണ്ടെത്താന്‍ ചൈനയില്‍ സ്മാര്‍ട്ട് ഹെല്‍മെറ്റ് ധരിച്ച് പൊലീസ്; വൈറലായി വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: കൊറോണ വൈറസ് ബാധിതരെ കണ്ടെത്താന്‍ സ്മാര്‍ട്ട് ഹെല്‍മറ്റ് ധരിച്ച് ചൈനയിലെ പോലീസുകാര്‍. കാല്‍നടക്കാരുടെ ശരീര താപനില സ്വയം അളക്കാന്‍ ഹെല്‍മെറ്റിന് സാധിക്കുമെന്നാണ് പറയുന്നത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അസാധാരണമായ താപനിലയിലുള്ള വരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നതാണ് ഹെല്‍മെറ്റ്. വൈറസ് ബാധിച്ചവരുടെ എണ്ണം ആഗോള തലത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ഇതിനെതിരെ പോരാടാന്‍ ഹെല്‍മെറ്റു കൊണ്ടു സാധിക്കുമെന്നാണ് കണ്ടെത്തല്‍.

ചൈനയിലെ പൊലീസുദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് ധരിച്ച് നിരത്തില്‍ ഇറങ്ങി നില്‍ക്കുന്ന വീഡിയോ ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലി പത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പനിയുള്ളവരെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തില്‍ ശരീര താപനില അളക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഹെല്‍മെറ്റ് എന്ന ക്യാപ്ഷനിലാണ് മാധ്യമം വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ പൊലീസുദ്യോഗസ്ഥര്‍ അരികിലൂടെ നടക്കുന്നവരെ ഹെല്‍മെറ്റിലൂടെ നോക്കുന്നതും അവരുടെ താപനില 37.3 ഡിഗ്രിയില്‍ കൂടുതലാണോ എന്ന് നിരീക്ഷിക്കുന്നതും കാണാം.

പനിയുള്ള ആരെങ്കിലും നടന്ന് അഞ്ചു മീറ്ററിപ്പുറമെത്തിയാല്‍ തന്നെ ഹെല്‍മെറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാ റെഡ് ക്യാമറ അത് തിരിച്ചറിയുകയും ശബ്ദിക്കുകയും ചെയ്യും. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ് വീഡിയോ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗോള തലത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് വരുന്നത്. ഹെല്‍മെറ്റ് ധരിച്ച പൊലീസുദ്യോഗസ്ഥരുടെ വീഡിയോയില്‍ ഭാവി തന്നെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന ആശങ്കയാണ് ഒരു കമന്റിലെങ്കില്‍ ഇത്തരമൊരു ഹെല്‍മെറ്റ് കൊണ്ട് ഏറെ പ്രതീക്ഷയാണ് നല്‍കുന്നതെന്ന തരത്തിലുള്ള പ്രതികരണങ്ങളും കാണാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more