നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലുള്ള ആരാധാനകേന്ദ്രമായ ബോാണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് പൊലീസും വിശ്വാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിരിഞ്ഞ് പോകാന്‍ വിശ്വാസികളോട് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഉത്തരവ് വകവെയ്ക്കാത്ത വിശ്വാസികള്‍ക്കുനേരേ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് ജനങ്ങള്‍ പൊലീസിന് നേരേ കല്ലേറ് നടത്തി. വൈദികര്‍ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
ബോണക്കാട് കുരിശുമലയില്‍ മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. ഇതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള സന്ദര്‍ശനം അധികൃതര്‍ വിലക്കിയിരുന്നു. കയ്യേറ്റഭൂമിയാണെന്ന് ആരോപിച്ച് ഇവിടെ ആരാധനയ്ക്കായി സ്ഥാപിച്ചിരുന്ന കുരിശുകളും അള്‍ത്താരയും മുമ്പ് ചിലര്‍ തകര്‍ത്തിരുന്നു. കുരിശ് തകര്‍ത്തത് വനംവകുപ്പിന്റെ അറിവോടെയല്ലന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.