| Tuesday, 13th March 2018, 9:40 am

മുഹമ്മദ് ഷമിക്കെതിരെ നടപടി ശക്തമാക്കി പൊലീസ്; ഷമിയുടെ ഫോണ്‍ കണ്ടുകെട്ടി; വിവരങ്ങള്‍ക്കായി ബി.സി.സി.ഐക്ക് പൊലീസ് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ കേസുകളില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കിയതായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് കണ്ടുകെട്ടി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് അന്വേഷണസംഘം ബി.സി.സി.ഐയ്ക്ക് കത്തയച്ചിട്ടുണ്ട്.


Also Read:


മറ്റനവധി സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിവരങ്ങള്‍ പിടിച്ചെടുത്ത ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. കേസില്‍ പരാതിക്കാരിയായ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവരില്‍ നിന്നാണ് ഷമിയുടെ ഫോണ്‍ വാങ്ങിയത്.

അതേസമയം തന്റെ കൈയ്യിലുള്ള ചില രേഖകള്‍ ഹസിന്‍ പൊലീസിന് കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തന്റെ നേരേയുള്ള ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങള്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു.

അതേസമയം ഹസിന്റെ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത് പൊലീസ്. ദക്ഷിണാഫ്രിക്കന്‍ പര്യടന സമയത്ത് ഷമിയുടെ ഒപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നുവെന്ന് ഹസിന്‍ പൊലീസില്‍ പറഞ്ഞിട്ടുണ്ട്.

We use cookies to give you the best possible experience. Learn more