വൈക്കം: ഹാദിയയുടെ വീടില്‍ സന്ദര്‍ശിക്കാനെത്തിയ യുവതികളുടെ സംഘത്തിനെതിരെ ഹാദിയയുടെ അച്ഛന്റെ പരാതി. നിയമ വിരുദ്ധമായി സംധം ചേര്‍ന്നെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
ഇതേതുടര്‍ന്ന് യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും ഇനിയൊരു നിര്‍ദ്ദേശം കിട്ടാതെ പുറത്തു പോകരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
അതേസമയം ഹാദിയയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നതു പോലെ പെണ്‍കുട്ടികള്‍ ഹാദിയയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമമുണ്ടായിരുന്നു. ഷബ്ന സുമയ്യ എന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ ഭര്‍ത്താവ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫൈസിലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴായിരുന്നു ഷബ്നയെ ആക്രമിച്ചത്. തന്നെ അവര്‍ തള്ളി താഴെയിടുകയായിരുന്നെന്ന് ഷബ്ന ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
ഫൈസല്‍ ഇതിലൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്നേയും കാത്ത് ദൂരെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തെ കൊണ്ടുപോകരുതെന്ന് പറഞ്ഞ് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. എനിക്കൊപ്പം മൃദുല ഭവാനിയേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
തന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞ് ഹാദിയയുടെ പിതാവ് അശോകന്‍ പരാതിനല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അത് വെരിഫൈ ചെയ്തതിന് ശേഷം മാത്രമേ വിട്ടയക്കണോ എന്ന് തീരുമാനിക്കാന്‍ കഴിയുള്ളൂവെന്നുമാണ് പൊലീസ് പറഞ്ഞതെന്നും ഷബ്ന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഐ.എസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ്സുകാരുടെ കയ്യേറ്റശ്രമം. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെ പ്രദേശവാസികളായ ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
അതേസമയം സംഭവസ്ഥലത്തുണ്ടായി പൊലീസ് യുവതിയെ രക്ഷിക്കാനായി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.
നേരത്തെ ഹാദിയയുടെ വീട്ടിലേക്കാണ് യുവതികള്‍ എത്തിയിരുന്നത്. ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് തങ്ങള്‍ ഇവിടെ എത്തിയത്. അവരെ കാണണമെന്നുപോലും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇവര്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് തങ്ങള്‍ക്ക് കാണാനായതെന്നും ഇവര്‍ പറയുന്നു.
” ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസമായി. “വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു