കോഴിക്കോട്: കളക്ടറുടെ ഉത്തവ് ലംഘിച്ച് കോഴിക്കോട് മിഠായി തെരുവില്‍ കട തുറന്ന വ്യാപാരി വ്യവസായി സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീനെതിരെ കേസ്.
ഇന്ന് രാവിലെ കോസ്‌മെറ്റിക്‌സ് വില്‍ക്കുന്ന കട നസറുദ്ദീന്റെ നേതൃത്വത്തില്‍ നേരിട്ടെത്തി തുറക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസുകാര്‍ കട അടപ്പിച്ചു. ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്നും കട തുറക്കാന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു.
ഇതിന് ശേഷമാണ് ടി. നസറുദ്ദീന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഇന്നലെ കളക്ടറെ വിളിച്ച് സംസാരിച്ചതാണെന്നും കട തുറക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചതാണെന്നും നസറുദ്ദീന്‍ പറഞ്ഞു.
മിഠായി തെരുവിലും വലിയങ്ങാടിയിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാനാണ് അനുമതി. ഷോപ്പിങ് മാളുകളുടെ പരിധിയില്‍പ്പെടുത്തിയാണ് കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടത്.
മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ല. എന്നാല്‍ മിഠായി തെരുവിലെ കടകള്‍ ചെറുകിട സ്ഥാപനങ്ങള്‍ ആയതിനാല്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
മെയ് നാലിനും മിഠായി തെരുവില്‍ തുറന്ന ചില കടകള്‍ പൊലീസ് എത്തി അടപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.