മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാല്‍ത്സംഗം ചെയ്ത കേസിലെ കാണാതായ പ്രതിയെ കണ്ടെത്തി
India
മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാല്‍ത്സംഗം ചെയ്ത കേസിലെ കാണാതായ പ്രതിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2013, 6:20 pm

[]താനെ: മുംബൈയില്‍ ഫോട്ടോ ജേണലിസ്റ്റായ പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ജയിലില്‍ നിന്നും കാണാതായ പ്രതിയെ കണ്ടെത്തി.

കേസിലെ പ്രായ പൂര്‍ത്തിയായ നാലു പ്രതികളില്‍ ഒരാളായ സിറാജ് ഉര്‍ റഹ്മാനെ കാണാതായിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ  പ്രതിയെ താനെ ജയിലില്‍ നിന്നു കണ്ടെത്തുകയായിരുന്നു.

കേസ് നാളെ മുതല്‍ വിചാരണ തുടങ്ങാനിരിക്കെ കോടതിയില്‍ ഹാജരാക്കേണ്ട പ്രതികളുടെ പേരുകള്‍ ജഡ്ജി വായിച്ചപ്പോള്‍ സിറാജിനെ അറിയില്ലെന്ന വിവരം ജയില്‍ അധികൃതര്‍ കോടതിയോട് പറയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജയിലധികൃതര്‍ വിശദീകരണം നല്‍കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ നോക്കുമ്പോള്‍ ഇയാള്‍ സെല്ലില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ജയില്‍ ചാടിയതായിരിക്കാം എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ കുറച്ചുനേരത്തിനകം ജയിലെ മറ്റൊരിടത്തുനിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണോയെന്ന് വ്യകതല്ല.

സിറാജ് തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്നായിരുന്നുവെന്നും െ്രെകംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
സിറാജ് റഹാമാനെ കൂടാതെ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

കേസിലെ മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാകാത്ത കാരണത്താല്‍ ഡോണ്‍ഗ്രിയയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.