ഹൈദരാബാദ്: ഹൈദരാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചതിന് ബി.ജെ.പി എംപി തേജസ്വി സൂര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാലയിലേക്ക് തേജസ്വിയും സംഘവും പ്രവേശിച്ചത്. സര്‍വ്വകലാശാല അധികൃതരുടെ അനുവാദമില്ലാതെയായിരുന്നു പ്രവേശനം.
ചൊവ്വാഴ്ചയാണ് തേജസ്വിയും സംഘവും സര്‍വ്വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചത്. ഗേറ്റുകളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്താണ് ഇവര്‍ സര്‍വ്വകലാശാലയ്ക്കുള്ളില്‍ കടന്നത്. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനാണ് തങ്ങളെത്തിയതെന്നായിരുന്നു തേജസ്വി പറഞ്ഞത്.
തെലങ്കാന പ്രസ്ഥാനത്തിന്റെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായിരുന്നു ഞങ്ങള്‍ എത്തിയത്. എന്നാല്‍ ഞങ്ങളെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയാനാണ് അവര്‍ ശ്രമിച്ചത്, തേജസ്വി പറഞ്ഞു.
സംഭവത്തില്‍ തേജസ്വിയ്‌ക്കെതിരെ ഉസ്മാനിയ സര്‍വ്വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയിട്ടുണ്ട്. ക്യാംപസിനുള്ളില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയെന്നാണ് പരാതി. വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്, തെലങ്കാന പൊലീസ് മേധാവി മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.
ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാപക പ്രചരണത്തിലാണ് തേജസ്വിയും സംഘവും. ഡിസംബറിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
പ്രചരണം തുടങ്ങിയതുമുതല്‍ നിരവധി വിവാദപ്രസ്താവനകളിലൂടെയും തേജസ്വി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എ നേതാവുമായ അസസുദ്ദിന്‍ ഒവൈസിയ്‌ക്കെതിരെ തേജസ്വി നടത്തിയ പരാമര്‍ശങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Police Case Aganist Thejaswi Surya For Tresspassing