Advertisement
Kerala News
ബി.ജെ.പിയുടെ കരുവന്നൂർ പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 11, 03:22 pm
Wednesday, 11th October 2023, 8:52 pm

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പദയാത്രയിൽ സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് തൃശൂർ ഈസ്റ്റ് പൊലീസാണ് ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

ഒക്ടോബർ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബി.ജെ.പി പദയാത്ര സംഘടിപ്പിച്ചത്.

സഹകരണ മേഖലയിൽ കൊള്ള, കള്ളപ്പണതട്ടിപ്പ് ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സഹകാരി സംരക്ഷണ പദയാത്ര നടത്തിയത്. കരുവന്നൂർ മുതൽ തൃശ്ശൂർ വരെ 18 കിലോമീറ്ററായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര.

CONTENT HIGHLIGHT: Police case against Suresh Gopi and BJP leaders