| Wednesday, 1st November 2023, 8:57 pm

കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിൽ റിപ്പോർട്ടർ ചാനലിനും സുജയ പാർവതിക്കുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിലും കോർഡിനേറ്റർ എഡിറ്റർ സുജയ പാർവതിക്കുമെതിരെ കേസ്.

യാസീൻ അറഫാത്ത് എന്നയാളുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. മത സൗഹാർദം തകർക്കുന്നതിന് വേണ്ടി റിപ്പോർട്ടർ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് പരാതി. 153, 153 എ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സ്ഫോടനം ഉണ്ടായതിനെ തുടർന്ന് സംഭവത്തെ ഫലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന രീതിയിൽ ചാനൽ പ്രചാരണം നടത്തിയെന്ന് പരാതിയിൽ പറയുന്നു. ഇമെയിൽ വഴി നൽകിയ പരാതിയിൽ ഊഹാപോഹങ്ങൾ വച്ചുകൊണ്ട് ചേരി തിരിഞ്ഞുള്ള പ്രചാരണങ്ങൾ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നും ആരോപണമുണ്ട്.

നേരത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, ജനം ടി.വി എഡിറ്റർ അനിൽ നമ്പ്യാർ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

CONTENT HIGHLIGHT: Police case against sujaya parvathi and reporter channel for hate comments in kalamassery blast

Latest Stories

We use cookies to give you the best possible experience. Learn more