മുസഫര്‍നഗര്‍: പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ ബുധാന ടൗണിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച നടന്നസംഭവത്തില്‍ ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് കേസ്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമണം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
യുവതിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് ദാമന്‍ ആന്‍ഡ് ദിയുവിലെ ബി.ജെ.പി അധ്യക്ഷനും മുന്‍ ലോക്സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചിരുന്നു. യുവതിയുമൊത്തുള്ള നഗ്‌നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രശ്നമാകുകയും ചെയ്തതോടെയാണ് അദ്ദേഹം രാജിവെച്ചത്.
ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയതായി ജനറല്‍ സെക്രട്ടറി വസുഭായ് പട്ടേല്‍ അറിയിച്ചു.
36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണു പുറത്തായത്. രണ്ടുവര്‍ഷം മുന്‍പാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ത്തന്നെയാണ് ഇതു പ്രചരിപ്പിച്ചതെന്ന് ടന്‍ഡേല്‍ ആരോപിച്ചിരുന്നു. തന്റെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ത്തതാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ