|

നെഹ്‌റു കുടുംബത്തിനെ അപമാനിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; നടി പായല്‍ റോത്തഗിക്കെതിരെ കേസ് എടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നെഹ്‌റു കുടുംബത്തിനെ അപമാനിച്ചെന്ന പരാതിയില്‍ നടി പായല്‍ റോത്തഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാര്‍മേഷ് ശര്‍മയുടെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

രാജസ്ഥാന്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോത്തിലാല്‍ നെഹ്‌റുവിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഭാര്യമാരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചെന്ന് ചൂണ്ടികാട്ടിയാണ് പരാതി.

ഐ.ടി ആക്ട് 66,67 വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ ഉറ്റ തോഴിയാണ് നടി പായല്‍ തോത്തഗി. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ പായല്‍ നടത്തിയിരുന്നു.

സതി കൊണ്ടു വന്നത് ഹിന്ദു സ്ത്രീകള്‍ വ്യഭിചാരത്തിലേക്ക് പോവാതിരിക്കാനാണെന്നും രാജാറാം മോഹന്‍ റോയ് രാജ്യദ്രോഹിയാണെന്നുമായിരുന്നു നടിയുടെ ഒരു പരാമര്‍ശം. മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറ്റിവിടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മുസ്ലീങ്ങള്‍ ആണെന്നും താന്‍ ഹിന്ദു ആയതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും അവര്‍ പറഞ്ഞിരുന്നു.

DoolNews Video

Police Case Against Actor Payal Rohatgi she blame  Nehru family

Latest Stories