മുഖ്യമന്ത്രിക്ക് കരിങ്കൊടി: നടുറോഡില്‍ പ്രവര്‍ത്തകന് നേരെ പോലീസിന്റെ മൂന്നാംമുറ
Kerala
മുഖ്യമന്ത്രിക്ക് കരിങ്കൊടി: നടുറോഡില്‍ പ്രവര്‍ത്തകന് നേരെ പോലീസിന്റെ മൂന്നാംമുറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2013, 6:29 pm

[]തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ എല്‍.ഡി.എഫ് പ്രവര്‍ത്തകന് നേരെ നടുറോഡില്‍ പോലീസിന്റെ മൂന്നാംമുറ. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനാണ് (32) പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റത്. []

മര്‍ദ്ദനത്തെ തുടര്‍ന്ന സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണ ജയനെ നേതാക്കള്‍ ഇടപെട്ട് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയ- പ്പോഴായിരുന്നു സംഭവം.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത പോലീസ് വാനിലേക്ക് മാറ്റവെ ആണ് ക്രൂരമര്‍ദ്ദനം അഴിച്ച വിട്ടത്.

ഒരു കൂട്ടം പോലീസുകാര്‍ പിടിച്ച് വെയക്കവെ ഒരു പോലീസുകാരന്‍ ഇയാളുടെ ജനനേന്ദ്രയത്തില്‍ ചവിട്ടി. അയാളുടെ പാന്റിന്റെ സിബ്ബ് ഊരി  ജനനേന്ദ്രിയം പിടിച്ചമര്‍ത്തി.

ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് ഇയാള്‍ നിലത്തു വീണുപോകുകയായിരുന്നു. നിലത്ത് വീണ് കിടന്ന ഇയാളെ ആദ്യം ആശുപ്രിയിലാക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് നേതാക്കള്‍ ഇടപെട്ടതിന് ശേഷം പ്രവര്‍ത്തകരെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ എല്‍.ഡി. എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് ശേഷമായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയേറ് നടത്തുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ തടിച്ച് കൂടിയ 100ഓളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിക്കുകയും പിന്നാലെ ചീമുട്ടയെറിയുകയുമായിരുന്നു.

തുടര്‍ന്ന പ്രവര്‍ത്തകരെ ഒഴിവാക്കാനായി പോലീസ് ലാത്തിചാര്‍ജ്ജ പ്രയോഗിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസിനെ നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍, റോഡ് ഉപരോധിച്ചു. പിന്നീട് നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കി പിന്‍തിരിപ്പിച്ചത്.