| Sunday, 23rd July 2017, 4:31 pm

'മര്യാദയൊന്നും ഉണ്ടാകില്ല'; നെച്ചൂര്‍ പള്ളി തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിറവത്തിനടുത്തുള്ള നെച്ചൂര്‍ പള്ളി തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറായ റിബിന്‍ രാജുവിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.


Also Read: സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് കിട്ടിയത് ബി.ജെ.പിയുടെ താമരയ്ക്ക്: ഇ.വി.എം അട്ടിമറി സ്ഥിരീകരിച്ച് മഹാരാഷ്ട്ര കലക്ടറുടെ വിവരാവകാശ മറുപടി


തര്‍ക്കം രൂക്ഷമായപ്പോള്‍ എല്ലാവരോടും ഒഴിഞ്ഞുപോകാനായി പൊലീസ് ആവശ്യപ്പെട്ടു. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്നും മര്യാദ ഇല്ലേയെന്നും ചോദിച്ചപ്പോള്‍ മര്യാദയൊന്നും ഉണ്ടാകില്ലെന്നാണ് സി.ഐ. ജയകുമാര്‍ ഭീഷണി മുഴക്കിയത്.


Don”t Miss: ‘സെക്‌സി ദുര്‍ഗ’ യെന്ന് മിണ്ടരുത്’ ചിത്രത്തിലെ നായികയിട്ട പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്ക് : അത് നിലവാരത്തിന് യോജിച്ചതല്ലെന്ന് വിശദീകരണം


സി.ഐയ്‌ക്കൊപ്പം എസ്.ഐ ലൈജുമോനും ചേര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. നെച്ചൂര്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more