Kerala
ദേശീയപാതാ വികസനം; വീട് ചവിട്ടിത്തുറന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെ പൊലീസ് അതിക്രമം, അരീത്തോട് സംഘര്‍ഷാവസ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 06, 05:33 am
Friday, 6th April 2018, 11:03 am

മലപ്പുറം: ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്നവര്‍ക്കു നേരെ മലപ്പുറം അരീത്തോട് പൊലീസിന്റെ അതിക്രമം. വീട് ചവിട്ടിത്തുറന്ന് പൊലീസുകാര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

സമരസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇന്ന് രാവിലെ മുതല്‍ വലിയ രീതിയിലുള്ള പൊലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നു. സര്‍വേ നടപടികള്‍ തടയുമെന്ന് നേരത്തെ സമരസമിതി അറിയിച്ചിരുന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം സര്‍വേ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ല.

നേരത്തെ കുറ്റിപ്പുറത്തും പൊലീസ് സമരക്കാര്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ടിരുന്നു.