ലോക്ഡൗണ്‍ പൊലീസ് അടിയില്‍ നിന്നും നഗരസഭ ചെയര്‍പേഴ്‌സണും രക്ഷയില്ല; അടി കൊണ്ട് കൊണ്ടോട്ടി ചെയര്‍പേഴ്‌സണ്
Kerala News
ലോക്ഡൗണ്‍ പൊലീസ് അടിയില്‍ നിന്നും നഗരസഭ ചെയര്‍പേഴ്‌സണും രക്ഷയില്ല; അടി കൊണ്ട് കൊണ്ടോട്ടി ചെയര്‍പേഴ്‌സണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 4:47 pm

കൊണ്ടോട്ടി: സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചു. ആള്‍ക്കൂട്ടം കണ്ട പൊലീസ് ആളയറിയാതെ മര്‍ദിക്കുകയായിരുന്നു.

വിലകൂട്ടി വില്‍ക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കുമാണ് മര്‍ദനമേറ്റത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 13 നും 20 നും ഇടയ്ക്ക് കാരക്കുന്ന് ആനക്കാപ്പറമ്പ് വിയ്യക്കുര്‍ശി പള്ളികളില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കാരക്കുര്‍ശി യത്തീംഖാന സന്ദര്‍ശിച്ചു.

മാര്‍ച്ച് 16ാം തിയതിയും 18ാം തിയതിയും 21ാം തിയതിയും മണ്ണാര്‍ക്കാട് താലൂക്ക് സഹകരണ ആശുപത്രികളിലും പോയി. ഇതോടെ ഡോക്ടര്‍മാരുള്‍പ്പെടെ 170 പേരിലേറെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ ഏഴ് ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്ന് എത്തിയ ശേഷം ക്വാറന്റീനില്‍ കഴിയാതെ സര്‍ക്കാര്‍ നിര്‍ദേശം അവഗണിക്കുകയായിരുന്ന ഇയാള്‍. ഒരാഴ്ചയോളമാണ് ഇദ്ദേഹം പള്ളിയിലും ആശുപത്രികളിലും വിവിധ സ്ഥാപനങ്ങളിലുമായി സഞ്ചരിച്ചത്. നിയമ ലംഘനം നടത്തിയ ഇയാള്‍ക്കെതിരെ കേസെടുത്തതായി പാലക്കാട് കളക്ടര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തോട് വീട്ടില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും ഇദ്ദേഹം അത് അവഗണിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ