00:00 | 00:00
മുഖ്യമന്ത്രീ, കണക്കെടുക്കാന്‍ ഇനി സമയം കളയേണ്ട; 'ആ കൊലപാതകങ്ങളുടെ' കണക്കുകള്‍ ഞങ്ങള്‍ തരാം
ഷഫീഖ് താമരശ്ശേരി
2018 Jun 13, 12:05 pm
2018 Jun 13, 12:05 pm

പിണറായി സര്‍ക്കാറിന്റെ പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ കേരളത്തില്‍ നടക്കുന്ന കസ്റ്റഡി മരണങ്ങളെക്കുറിച്ച് പ്രതിപക്ഷ എം.എല്‍.എ മാരില്‍ ചിലര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇവയുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. പൊലീസുകാര്‍ പ്രതികളായ ഒട്ടേറെ മരണങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും സര്‍ക്കാറിന്റെ കയ്യില്‍ ഇവയുടെയൊന്നും വിരങ്ങളില്ലത്രേ. എങ്കില്‍ ആ പണി ഞങ്ങള്‍ ചെയ്യാം. സര്‍ക്കാര്‍ കൊന്നുതള്ളിയ മനുഷ്യരുടെ സര്‍ക്കാരിന്റെ കയ്യിലില്ലാത്ത കണക്കുകള്‍ ഞങ്ങളുണ്ടാക്കാം. പിണറായിയുടെ രണ്ടുവര്‍ഷക്കാലത്ത് ലോക്കപ്പിനകത്തും പുറത്തും പൊലിഞ്ഞുപോയ ജീവിതങ്ങളുടെ കണക്കുകള്‍..

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍