| Tuesday, 25th February 2020, 12:48 pm

ഉപരാഷ്ട്രപതി സന്ദര്‍ശനം: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരക്കാരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുനീക്കുന്നു; സി.ആര്‍.പി.എഫിനെ വിന്യസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലപ്പേട്ട്: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കുന്നു. ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ച ഉപരാഷ്ട്രപതി സര്‍വകലാശാല സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് സമരക്കാരെ മാറ്റുന്നത്.

നാളുകളായി സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമാകുമെന്ന കണക്കാക്കിയാണ് പൊലീസ് സമരക്കാരെ ക്യാമ്പസില്‍ നിന്നും മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തെ തുടര്‍ന്ന് ക്യാമ്പസില്‍ സി.ആര്‍.പി.എഫിനെ വിന്യസിച്ചിട്ടുമുണ്ട്.

ഡിസംബറില്‍ സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത് ബിരുദദാന ചടങ്ങ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ബഹിഷ്‌കരിച്ചിരുന്നു. യൂണിയന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ വരെ ചടങ്ങ് ബഹിഷ്‌കരിക്കുകയും മെഡലുകള്‍ സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വേദിയില്‍ വെച്ചുതന്നെ റാങ്ക് ജേതാവായ റബീഹ അബ്ദുറഹീം എന്ന് വിദ്യാര്‍ത്ഥി വേദിയില്‍ വെച്ചു സ്വര്‍ണ്ണ മെഡല്‍ സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമമായത് മുതല്‍ തുടര്‍ച്ചയായ സമരങ്ങള്‍ നടന്നുവരുന്ന പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ കൗണ്‍സിലിങ് നടത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more