ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്ന മുപ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്.
എന്നാല്‍, നിയമം റദ്ദുചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ-അലിഗഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന്‍ കമല്‍ഹാസനെ പൊലീസ് തടഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഞാനിവിടെ തലവനായല്ല വന്നത്, നിങ്ങളുടെ കൂടെ നിക്കേണ്ടത് എന്റെ കടമയാണെന്ന ബോധ്യത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. നിങ്ങള്‍ നിങ്ങളുടെ നിലപാടില്‍തന്നെയിരിക്കൂ. ഇത് നിങ്ങളുടെ കടമയാണ്’ എന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കമല്‍ഹാസന്‍ പറഞ്ഞത്.