പരിസ്ഥിതി ദിനത്തില്‍ ജലസമാധി സമരം നടത്തിയ ചെല്ലാനത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala News
പരിസ്ഥിതി ദിനത്തില്‍ ജലസമാധി സമരം നടത്തിയ ചെല്ലാനത്തുകാരെ പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 5:37 pm

എറണാകുളം: കടല്‍ക്കയറ്റം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെല്ലാനം ജനകീയ വേദി നടത്തിവന്ന സമരത്തില്‍ പങ്കെടുത്ത ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോര്‍ജ് കുരിശിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ജോസഫ് അറയ്ക്കല്‍ സൗദി ആരോഗ്യമാത പള്ളി വികാരി ഫാദര്‍ സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍ തുടങ്ങി ഇരുപതോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും പറഞ്ഞായിരുന്നു അറസ്റ്റെന്ന് സമരക്കാര്‍ പറയുന്നു.

കടല്‍ക്കയറ്റം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 222 ദിവസമായി ജലസമാധി എന്ന പേരില്‍ കടല്‍ കയറുന്ന ഭാഗത്തെ ജനങ്ങള്‍ സമരം നടത്തിവരികയായിരുന്നു. രണ്ട് പേരായാലും മൂന്ന് പേരായാലും സമരം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ജിയോടൂബ് കടല്‍ഭിത്തി ഉദ്ഘാടനം എന്ന പേരില്‍ എം.എല്‍.എ കെ.ജെ മാക്‌സിയുടെ നേതൃത്വത്തില്‍ മെയ് 11ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെയുള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നടത്തിയിരുന്നുവെന്നും അപ്പോഴൊന്നും സാമൂഹിക അകലമെന്ന് വിഷയം പൊലീസ് ഉന്നയിച്ചിട്ടില്ല എന്നും സമരക്കാര്‍ പറയുന്നു. 2018 ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന്് ഉറപ്പു നല്‍കിയ കടല്‍ ഭിത്തി നിര്‍മ്മാണ നാല ഉദ്ഘാടനങ്ങള്‍ പൂര്‍ത്തിയായിട്ടും ഇതുവരെ യാഥാര്‍ത്ഥ്യമായില്ലെന്നും സമരക്കാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക