ബൈക്കിലെത്തി വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്യല്‍ ആയിരുന്നു ആദര്‍ശ് ചെയ്തിരുന്നത്. വലിയ ശല്യമായതോടെ പ്രദേശവാസികള്‍ ലോക്ഡൗണായിട്ടും കള്ളനെ പിടിക്കാന്‍ റോഡിലായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജനങ്ങള്‍ എല്ലാ ദിവസവും കള്ളനെ പിടിക്കാന്‍ റോഡിലിറങ്ങിയതോടെ സൗത്ത് അസി. കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വിനോദന്റെ നിര്‍ദേശ പ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേട് തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. കുളിമുറിയിലേക്ക് വന്ന സ്ത്രീ പ്രതിയെ കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.