|

നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലോറിയെ ' വളഞ്ഞിട്ട് ' പിടിച്ച് പൊലീസും നാട്ടുകാരും. സംഭവം കോഴിക്കോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നഗരത്തില്‍ ഭീതിപടര്‍ത്തിയ ടാങ്കര്‍ ലോറി നാട്ടുകാരുടേയും പൊലീസിന്റേയും കൂട്ടായ ശ്രമഫലമായി പിടികൂടി. ചേളാരി മുതല്‍ എലത്തൂര്‍ വരെയുള്ള 30 കീലോമീറ്ററോളം ദൂരം റോഡില്‍ അപകടം വിതച്ച ടാങ്കര്‍ ലോറി എലത്തൂര്‍ വെച്ച് പൊലീസും നാട്ടുകാരും നിര്‍ത്തിക്കുകയായിരുന്നു.

രണ്ട് ലോറികള്‍ കുറുകെ നിര്‍ത്തിയതിനു ശേഷമാണ് ടാങ്കര്‍ ലോറി നിറുത്താന്‍ ഡ്രൈവര്‍ കൂട്ടാക്കിയത്. M.P 09 KD 8307 മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ചേളാരി, രാമനാട്ടുക്കര, പന്നിയങ്കര, നടക്കാവ്, വേങ്ങാലി, എലത്തൂര്‍ പ്രദേശങ്ങള്‍ കടന്നുവന്ന വാഹനം നിരവധി കാറുകളും,ബൈക്കുകളും ഇടിച്ച് തെറിപ്പിച്ചിരുന്നു.

വഴിനീളെ മരണ സാധ്യതയുള്ള അപകടങ്ങള്‍ സൃഷ്ടിച്ച ലോറിയെ പിന്തുടര്‍ന്ന് പ്രദേശവാസികള്‍ ബൈക്കിലും മറ്റുമായി വന്നിരുന്നു. റോഡിന്റെ ഇടതു വശത്തു കൂടെ സഞ്ചരിച്ച വാഹനങ്ങളെ ഇടിച്ചിട്ട് കടന്നു പോന്ന ലോറി പത്തോളം പ്രദേശങ്ങളില്‍ അപകടമുണ്ടാക്കിയെന്ന് വാഹനത്തെ പിന്തുടര്‍ന്നു വന്ന ചെറുപ്പക്കാരിലൊരാള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് ‘ടെണ്ടുല്‍ക്കര്‍’; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ


ഒടുവില്‍ എലത്തൂര്‍ വെച്ച് വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയെലെടുക്കുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ടാങ്കര്‍ ലോറി ഡ്രൈവറെ എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.