Advertisement
Kerala News
സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ചാല്‍ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 18, 04:35 pm
Wednesday, 18th November 2020, 10:05 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ശീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 8, 10, 14 എന്നീ തീയ്യതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ