ലോകകപ്പിൽ തിളങ്ങാനൊരങ്ങി പോളണ്ടിന്റെ 'ഗോൾഡൻ ബോയ്'
Football
ലോകകപ്പിൽ തിളങ്ങാനൊരങ്ങി പോളണ്ടിന്റെ 'ഗോൾഡൻ ബോയ്'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th October 2022, 11:06 pm

ലോകകപ്പിന് അധിക നാളില്ലെന്നിരിക്കെ ഖത്തറിലേക്ക് പറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഫുട്‌ബോൾ ടീമുകൾ.

വിജയ ലക്ഷ്യം മുന്നിൽ കണ്ട് മത്സരത്തിനെത്തുന്ന രാജ്യങ്ങളിൽ ആരാണ് കപ്പടിക്കുക എന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. അത്രക്ക് ശക്തരാണ് ഓരോ ടീമുകളും.

കന്നി ലോകകപ്പ് ലക്ഷ്യവുമായെത്തുന്ന യുവതാരങ്ങളും ഇത്തവണ ഖത്തർ ലോകകപ്പിന് മാറ്റേകും. അതലൊരാളാണ് പോളീഷ് ടീമിന്റെ ഗോൾഡനൻ ബോയ് എന്നറിയപ്പെടുന്ന നിക്കോള സെലാസ്‌കി. 

ഗോൾ മെഷീൻ ലെവന്റോസ്‌കിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ 20കാരനയ സെലാസ്‌കി വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ലെഫ്റ്റ് ബാക്കായ ഈ റോമ താരം പോളണ്ടിന്റെ പ്രതിരോധ നിരയിൽ തകർക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ. പോളണ്ടിന്റെ ടീമിലൂടെയാണ് സെലാസ്‌കി ദേശീയ ഫുട്ബോൾ കരിയറിന് തുടക്കമിട്ടത്. അഞ്ച് മത്സരങ്ങളിൽ താരം കളിച്ചു. തുടർന്ന് അണ്ടർ-17, അണ്ടർ-19, അണ്ടർ-20 ടീമുകളുടെ ഭാഗമായി.

2021 മുതൽ സീനിയർ ടീമിന്റെ ഭാഗമായ സെലാസ്‌കി ഏഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. കരീം ബെൻസിമക്ക് സാധ്യത പന്ത് നേടുന്നതിനോടൊപ്പം ശക്തമായ പ്രതിരോധവും സാങ്കേതിക മികവുമാണ് സെലാസ്‌കിയുടെ പ്രധാന സവിശേഷതകൾ.

ക്രോസിങ്ങിലെ ചില പോരായ്മകൾ ഒഴിച്ചാൽ മികച്ച പ്രതിരോധ താരമാണ് സെലാസ്‌കി. അതിവേഗത്തിലുളള മുന്നേറ്റങ്ങളും, ഡ്രിബിളിങ്ങും ബോൾ നിയന്ത്രിക്കുന്നതിലെ വൈവിധ്യം കൊണ്ടും മൈതാനത്ത് ശ്രദ്ധേയനാണ് സെലാസ്‌കി.

2011-ൽ റോമയുടെ യൂത്ത് ടീമിലൂടെയാണ് ഫുട്ബോൾ കരിയറിന്റെ ആരംഭം.

 

2021 വരെ യൂത്ത് ടീമിൽ തുടർന്ന സെലാസ്‌കി അതേ വർഷം തന്നെ സീനിയർ ടീമിന്റെ ഭാഗമായി. റോമക്കായി 23 മത്സരങ്ങളിൽ സെലാസ്‌കി കളിച്ചിട്ടുണ്ട്.

ഗോൾഡൻ ബോയ് 2022 അവാർഡുകൾക്കുള്ള മികച്ച 20 സ്ഥാനാർത്ഥികളുടെ പട്ടികയിൽ സെലാസ്കിയും ഇടംപിടിച്ചുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംങ്ഹാം, ഉഡിനീസിന്റെ ഡെസ്റ്റിനി ഉഡോഗി, റയൽ മാഡ്രിഡിന്റെ എഡ്വാർഡോ കാമവിംഗ എന്നിവരും പട്ടികയിലെ മറ്റ് പേരുകളിൽ ഉൾപ്പെടുന്നു. വിജയിയെ നവംബർ ഏഴിന് പ്രഖ്യാപിക്കും.

Content Highlights: Poland is all set for upcoming Qatar World cup 2022 with their ‘Golden Boy’