| Tuesday, 17th September 2019, 9:03 pm

പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രി; പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നെന്നും പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ഒരു ദിവസം ഇതിന്റെ അധികാരം ഇന്ത്യയ്ക്കു ലഭിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാക് അധീനകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഒരു ദിവസം ഇതിന്‍മേല്‍ ഇന്ത്യ അധികാരം സ്ഥാപിക്കും.’ ഇങ്ങനെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഒപ്പം പാകിസ്താന്‍ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ക്രൂരതകളെയും വിദേശകാര്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പുതിയ കാര്യമല്ല. അവര്‍ ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നത് നോക്കൂ. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ അവര്‍ ഈ കണക്കുകള്‍ പുറത്തുവിടുന്നു പോലുമില്ല.

സിന്ധ് പ്രവിശ്യയില്‍ ഈയടുത്ത് നടന്ന സംഭവം കഴിഞ്ഞ നൂറു ദിവസങ്ങള്‍ക്കിടയില്‍ നടന്ന ഒറ്റ സംഭവമല്ല. സിഖ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതിന്റെ പേരില്‍ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. മനുഷ്യാവകാശ ഓഡിറ്റ് ഉണ്ടാകുകയാണെങ്കില്‍ ആരായിരിക്കും പട്ടികയില്‍ അവസാനം ഉണ്ടാകുക എന്ന് എനിക്ക് ഉറപ്പിച്ച് പറയാം.’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെയും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more