വിയന്റിയന്‍: സൗത്ത് ഏഷ്യന്‍ രാജ്യമായ ലാവോസില്‍ വിഷമദ്യം കുടിച്ച് മരണപ്പെട്ട വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. 19 കാരിയായ ഓസ്‌ട്രേലിയന്‍ സ്വദേശി ഹോളി ബൗള്‍സാണ് അവസാനമായി മരണപ്പെട്ടത്.
വിയന്റിയന്‍: സൗത്ത് ഏഷ്യന്‍ രാജ്യമായ ലാവോസില്‍ വിഷമദ്യം കുടിച്ച് മരണപ്പെട്ട വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. 19 കാരിയായ ഓസ്‌ട്രേലിയന്‍ സ്വദേശി ഹോളി ബൗള്‍സാണ് അവസാനമായി മരണപ്പെട്ടത്.
ടൂറിസത്തിന് പേര് കേട്ട വാങ് വിയാങില്‍ നിന്ന് മെഥനോള്‍ കലര്‍ന്ന മദ്യം കുടിച്ച് ഹോളി ബൗള്‍സ് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഹോളിയുടെ സുഹൃത്തായ ബിയാങ്ക ജോണ്‍സ്, ലണ്ടന്‍ സ്വദേശിയും അഭിഭാഷകയുമായ സിമോണ്‍ വൈറ്റ് എന്നിവര്‍ വ്യാഴാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു.
ലാവോസില്‍വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഓസ്ട്രേലിയന്‍ പൗരന്മാരായ ഇരുവരേയും തായ്ലന്‍ഡിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. വിഷബാധയേറ്റതായി സംശയിക്കുന്ന നവംബര്‍ 11 ന് ഇവര്‍ നഗരത്തിലേക്ക് ഇറങ്ങിയിരുന്നു.
തുടര്‍ന്ന് വാങ് വിയംഗിലെ ഒരു ബാറില്‍ കയറി മദ്യപിച്ചിരുന്നു. ഇതിന് പുറമെ ഹോട്ടലില്‍ നിന്നുള്ള കോംപ്ലിമെന്ററി ഷോട്ടുകളും ഇരുവരും കഴിച്ചിരുന്നു. അതിനാല്‍ തന്നെ വിഷബാധയുടെ യഥാര്‍ത്ഥ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.
ഇവര്‍ മെഥനോളിന്റെ അംശമുള്ള ബൂട്ട്‌ലെഗ് മദ്യം കഴിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മനുഷ്യര്‍ കഴിക്കുമ്പോള്‍ മെഥനോള്‍ വിഷമാണ്. തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളമുള്ള മെഥനോള്‍ വിഷബാധയെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രമാതീതമായി വര്‍ധിച്ചിരുന്നു.
ഇത്തരം രാജ്യങ്ങളില്‍ അരി, കരിമ്പ് തുടങ്ങിയ ചേരുവകളില്‍ നിന്നാണ് ബൂട്ട്ലെഗ് മദ്യം ഉത്പാദിപ്പിച്ചിരുന്നത്. ചില സാഹചര്യങ്ങളില്‍ എഥനോളിന് പകരം താരതമ്യേന വിലകുറഞ്ഞ മെഥനോള്‍ ഒരു ബദലായി ഇവിടങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
അതേസമയം ഹോളി ബൗണ്‍സും ബിയാങ്ക ജോണ്‍സും താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഉടമയെയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് സൗജന്യമായി മദ്യം വിളമ്പിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് ലാവോസിലെ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. മദ്യത്തിന്റെ സാമ്പിളുകള്‍ തായ്ലന്‍ഡിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Content Highlight: Poisonous disaster continues in Laos; The number of tourist deaths has reached six