| Tuesday, 27th December 2022, 3:55 pm

അപ്പാനി ശരത് നായകനാവുന്ന പോയന്റ് റേഞ്ച്; ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പോയിന്റ് റേഞ്ച് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. അപ്പാനി ശരത്താണ് ചിത്രത്തില്‍ നായകനാവുന്നത്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

ഡി.എം. പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പോയിന്റ് റേഞ്ച് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്. മിഥുന്‍ സുബ്രന്‍ എഴുതിയ കഥയ്ക്ക് അസ്സനാര്‍ തിരക്കഥ രചിച്ചിരിക്കുന്നു.സഹ നിര്‍മാണം സുധീര്‍ 3D ക്രാഫ്റ്റ്.

റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി, ആരോള്‍ ഡി. ഷങ്കര്‍, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമായി.

ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും അജയ് ഗോപാലും അജു സാജനും ചേര്‍ന്നാണ്.

ഓപ്പറേറ്റിങ് ക്യാമറമാന്‍: ജിജോ ഭാവചിത്ര

ഫോക്കസ് പുള്ളര്‍ : ജോയ് വെള്ളത്തൂവല്‍

അസോസിയേറ്റ് ക്യാമറമാന്‍: ഷിനോയ് ഗോപിനാഥ്

അസിസ്റ്റന്റ് ക്യാമറമാന്‍ : നഹാസ് ആര്‍.കെ.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍

അസോസിയേറ്റ് ഡയറക്ടേര്‍സ്: അനീഷ് റൂബി, പോള്‍ ബെഞ്ചമിന്‍

അസിസ്റ്റന്റ് ഡയറക്ടേര്‍സ്: രാമപ്രസാദ് നടുവത്ത്, ലിജോ കിഴക്കേക്കര, ജിറ്റി ജോസഫ്, ലാറ ഡവ്‌ലറ്റ്, ബീന രാജന്‍, അജേഷ് പാറായി, അബിനു സിയോള്‍

കലാസംവിധാനം: ഷെരീഫ് CKDN

മ്യൂസിക്: പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍

ആക്ഷന്‍: റണ്‍ രവി

കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍, സ്പ്രിംഗ് മിറ മനു

മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്

കോസ്റ്റുംസ്: അനില്‍ കോട്ടൂളി

ഡി.ഐ. കളറിസ്റ്റ്: ഹരി. ജി. നായര്‍

ബിജിഎം: സായിബാലന്‍

ലൈവ് സൗണ്ട്: ശരത്ത് ആര്യനാട്

സ്‌പോട്ട് എഡിറ്റര്‍: ജിതിന്‍ നാരായണന്‍

ഹെലിക്യാം: ഷിബിന്‍ ദാസ്

സ്റ്റില്‍സ്: പ്രശാന്ത് Eyeidea

യൂണിറ്റ്: 72 സിനി യൂണിറ്റ്

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നികേഷ് നാരായണ്‍

ലൊക്കേഷന്‍ മാനേജര്‍: നസീം കാസിം, കന്താ റോബോ ( പോണ്ടിച്ചേരി)

വി.എഫ്.എക്‌സ്: വിജേഷ് സി.ആര്‍.(വിസ്വിന്‍ അനിമേഷന്‍)

ഡിസൈന്‍: ആന്റണി സ്റ്റീഫന്‍

ഗതാഗതം: അരുണ്‍, ജാക്‌സണ്‍, തേജസ്സ്, രഞ്ജിത്, പ്രശാന്ത് വിനോദ്

പി.ആര്‍.ഒ : ശബരി

Content Highlight: Point Range starring Appani Sarath; Filming is complete

We use cookies to give you the best possible experience. Learn more