ന്യൂദല്‍ഹി: സംസ്‌കൃത പണ്ഡിതരായ മുസ്‌ലീങ്ങളുടെ മഹാപാരമ്പര്യം ഇന്ത്യക്കുള്ളപ്പോഴാണ് ഒരു മുസ്‌ലീം സംസ്‌കൃതം പഠിപ്പിക്കുന്നതിനെതിരായി ബനാറസ് സര്‍വകലാശാലയില്‍ സമരം നടക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍.
അക്ബറിന്റെ കാലത്താണ് രാമായണവും അഥര്‍വ വേദവുമടക്കം നിരവധി സംസ്‌കൃത കൃതികള്‍ അറബിയിലേക്കും മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ വെച്ച് മൂന്നാമത് എം.എന്‍ വിജയന്‍ അനുസ്മരണ പരിപാടിയില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഒട്ടേറെ സംസ്‌കൃത പണ്ഡിതര്‍ മുസ്‌ലീങ്ങളായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്നും അവര്‍ സംസ്‌കൃതത്തിലെ വേദങ്ങളും ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തിയിട്ടുള്ളവരാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
‘മുഗള്‍ രാജവംശത്തിന്റെ കാലത്തും അതിന് ശേഷവും ഒട്ടേറെ മുസ്‌ലീം പണ്ഡിതരാണ് സംസ്‌കൃതം പഠിച്ച് വേദങ്ങള്‍ ഉപനിഷത്തുകള്‍ ഭഗവത് ഗീത, മഹത്തായ ആയുര്‍വേദ ഗ്രന്ഥങ്ങള്‍, ഒരുപാട് ബൃഹത്് കഥ പോലുള്ള കഥാപുസ്തകങ്ങള്‍, മഹാഭാരതത്തിന്റെ ഭാഗങ്ങള്‍, രാമായണം പൂര്‍ണമായും അറബിയിലേക്കും പേര്‍ഷ്യയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃതം പഠിച്ച് അതില്‍ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തിയവരാണവരെല്ലാം’- സച്ചിദാനന്ദന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അക്ബര്‍ രാജാവിന്റെ കാലത്താണ് രാമായണവും അഥര്‍വവേദമടക്കമുള്ള ഇസ്‌ലാം പണ്ഡിതര്‍ പരിഭാഷപ്പെടുത്തിയതെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.
‘അബ്ദുള്ളയബുല്‍ മുസ്തഫയാണ് പഞ്ചതന്ത്രത്തിന്റെ പരിഭാഷ നടത്തിയത്. അല്‍ബിറൂനി സംസ്‌കൃത പണ്ഡിതന്‍, അമീര്‍ ഖുസ്‌റോ എന്ന കവി, മുഹമ്മദ് ബിന്‍ തുഗ്ലക്ക് സംസ്‌കൃത കവിതാസ്വാദകനായിരുന്നു. അക്ബറിന്റെ കാലത്താണ് രാമായണവും അഥര്‍വവേദവും ഇസലാം പണ്ഡിതര്‍ സംസ്‌കൃതം പഠിച്ച് സംസ്‌കൃതത്തില്‍ നിന്ന് അറബിയിലേക്കും മറ്റു ഇന്ത്യന്‍ ഭാഷകളിലേക്കും പരിഭാഷ ചെയതത്’.
ഇന്ത്യയില്‍ 24 രാമായണങ്ങളുള്ളതില്‍ ഒരെണ്ണം മാപ്പിള രാമായണമാണ്. ഭക്തി കവികളില്‍ മുസ്ലീങ്ങളുണ്ട്.
കശ്മീരിലെ ലാല്‍ ദെദ് എന്ന കവി ഒരേസമയം ശൈവ കവിയായും സൂഫി കവിയായും അറിയപ്പെടുന്നു. അവരെ ഹിന്ദുക്കള്‍ ലല്ലേശ്വരി എന്നു വിളിക്കുമ്പോള്‍ മുസ് ലീങ്ങള്‍ ലല്ല ആരിഫ എന്നു വിളിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇമാം റഷീദി തന്റെ മകന്റെ ചേതനയറ്റ മകനെ ഹിന്ദു തീവ്ര വാദികള്‍ കൊന്നപ്പോള്‍ മകന്റെ ജഡത്തിന് മുന്നില്‍ വെച്ച് അയാള്‍ പ്രതിജ്ഞയെടുത്തത് ഞാനിതിന് പ്രതികാരം ചെയ്യുകയില്ലാ ഇതുപോലെ ഹിന്ദുക്കുട്ടികള്‍ ആരും മരിച്ചു കൂടാ അതുകൊണ്ട് ഞാന്‍ പ്രതികാരം ചെയ്യില്ലാ എന്നായിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഹിന്ദുത്വ വാദികളുടെ അക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സച്ചിദാനന്ദന്റെ പ്രതികരണം.