|

ജിനേഷ് മടപ്പള്ളി അനുസ്മരണം മെയ് 5ന്; സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, ബെന്യാമിന്‍, വി.ആര്‍ സുധീഷ്, എസ്.ഹരീഷ്, എസ് ശാരദക്കുട്ടി, ഇര്‍ഷാദ്, രേഖാ രാജ്, ഡൂള്‍ ന്യൂസിലൂടെ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവി ജിനേഷ് മടപ്പള്ളി അനുസ്മരണം മെയ് 5ന് നടക്കും. ജിനേഷ് മടപ്പള്ളി ട്രസ്റ്റ് ഡൂള്‍ ന്യൂസുമായി ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ഡൂള്‍ ന്യൂസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഓണ്‍ലൈന്‍ അനുസ്മരണം നടക്കുക.

സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, ബെന്യാമിന്‍ ,വി.ആര്‍ സുധീഷ്, എസ്.ഹരീഷ്, എസ് ശാരദക്കുട്ടി,
ഇര്‍ഷാദ്, രേഖാ രാജ് എന്നിവര്‍ ജിനേഷ് സ്മരണയുടെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കും.

വിവിധ സമയങ്ങളിലായാണ് അനുസ്മരണം നടക്കുക. സമയക്രമം ഇങ്ങനെയാണ്

സച്ചിദാനന്ദന്‍ 9 മണി
സുനില്‍ പി ഇളയിടം 10 മണി
ബെന്യാമിന്‍ 11 മണി
വി.ആര്‍ സുധീഷ് 12 മണി
എസ്.ഹരീഷ് 1 മണി
എസ് ശാരദക്കുട്ടി 2 മണി
ഇര്‍ഷാദ് 3മണി
രേഖാരാജ് 4 മണി

Video Stories