കൊല്ലം: മഹിളാ കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സി. അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ കേസ്. ഓച്ചിറ പൊലീസാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് എടുത്തത്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബിന്ദു കൃഷ്ണ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. ഈ സമയത്തെടുത്ത ഫോട്ടോ ആണ് ഇപ്പോൾ വിനയായത്.
Also Read പാകിസ്ഥാൻ പതാക തെളിയിച്ച് ബുർജ്ജ് ഖലീഫ
പെൺകുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത ബിന്ദു കൃഷ്ണ അത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പെൺകുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കാൻ ശ്രമിച്ചതാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ് എടുക്കാൻ കാരണമായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കേസ് എടുത്തത്.
Also Read ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി ബാവയുടെ ഭൗതിക ശരീരം 25 ന് നാട്ടിലെത്തിക്കും
പോക്‌സോ കേസിലോ ലൈംഗിക ചൂഷണ കേസിലോ അകപ്പെട്ടവരെ തിരിച്ചറിയുന്ന വിധത്തിൽ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് ഇപ്പോൾ കേസ് എടുത്തത്. പരാതിക്ക് പിന്നാലെ ബിന്ദു കൃഷ്ണ ഫേസ്ബുക്കിലെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.