തിരുവനന്തപുരം: പോക്സോ കേസുകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍,അഭിഭാഷകര്‍, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. നാളെ വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം ചേരുക.
വാളയാര്‍ കേസില്‍ പൊലീസിനെയും കോടതിയെയും വിമര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രംഗത്തു വന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പൊലീസും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും പ്രോസിക്യൂട്ടര്‍ക്ക് ഗുരുതരവീഴ്ചയുണ്ടായെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
പോക്സോ കേസുകള്‍ തീര്‍പ്പാകാന്‍ വൈകുന്നത് ഖേദകരമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.