|

കോന്നിയില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍; മരിച്ചത് അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോന്നിയില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. അയല്‍വാസിയുടെ പീഡനത്തിന് ഇരയായ 16 കാരിയാണ് തൂങ്ങിമരിച്ചത്.

പ്രമാടം കൈതക്കര സ്വദേശിനിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. ഇയാള്‍ നിലവില്‍ ജയിലിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു.

ടാപ്പിങ് തൊഴിലാളിയായ അച്ഛന്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് കുട്ടി വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ചതായി കണ്ടത്.

കേസില്‍ 31കാരനായ കോളനി നിവാസി വിഷ്ണുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്.

മൃതദേഹം കോന്നി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയലേക്ക് മാറ്റും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories