കണ്ണൂര്‍: ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്‌സോ കേസ്. ചൈല്‍ഡ് വെല്‍ഫെയറിലേക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയായ പെണ്‍കുട്ടി സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ആരോപണം നിഷേധിച്ച് ചെയര്‍മാന്‍ ഇ.ഡി ജോസഫ് രംഗത്തെത്തി. കുട്ടിയോട് കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് സംസാരിച്ചതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ കൗണ്‍സിലറുടെ കൂടെയിരുന്നാണ് കുട്ടിയോട് സംസാരിച്ചതെന്നും ജോസഫ് പറയുന്നു.
ലൈംഗികച്ചുവയോടെ യാതൊന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: POCSO case against Kannur Child Welfare Chairman