കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ പോക്‌സോ കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. തന്റെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു അവര്‍ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നത്.
പോക്‌സോ, ഐ.ടി ആക്ട് വകുപ്പുകള്‍ പ്രകാരമുള്ള നടപടികളാണ് രഹ്ന നേരിട്ടിരുന്നത്. രഹ്നയുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുന്ന യൂട്യൂബ് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്‍ വാദിച്ചത്.
ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരവും, കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരുന്നത്.
Content Highlights: pocso case against activist rahna fathima rejected by high court kerala