Kerala News
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 18, 06:31 am
Sunday, 18th July 2021, 12:01 pm

ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയതായി പരാതി.

കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്.

ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

റിമാന്‍ഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പൊലീസില്‍ പരാതി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാല്‍ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാല്‍ പൊലീസിന്റെ വിശദീകരണം.

പ്രതിയുടെ അറസ്റ്റ് വൈകുന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കര്‍മസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: pocso case accused raped the victim again