| Thursday, 15th June 2017, 8:51 pm

'ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി..'; പോ മോനേ മോദി ട്രെന്റ് ഇനിയും അവസാനിച്ചിട്ടില്ല; ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രം വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കേരളക്കരയില്‍ പോ മോനേ മോദി ഹാഷ് ടാഗ് തരംഗം ആഞ്ഞടിച്ചിരുന്നത് ഓര്‍മ്മയില്ലെ. സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായി നടന്ന ആ ക്യാമ്പയിന്‍ എങ്ങനെ മലയാളികള്‍ മറക്കും അല്ലേ.


Don”t Miss: മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍


കേരളത്തെ സൊമാലിയയെന്ന് മോദി വിശേഷിപ്പിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ പോ മോനേ മോദി ഹാഷ് ടാഗുമായി മലയാളികള്‍ പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയും ഹിറ്റായ മറ്റൊരു ക്യാമ്പയിന്‍ ഉണ്ടോ എന്നത് സംശയമാണ്. ഇപ്പോഴെന്താ അതിനെ കുറിച്ച് പറയാന്‍ എന്നാണോ ചിന്തിക്കുന്നത്. കാരണമുണ്ട്.

po mone modi hash tag-Narendra Modi troll

പോ മോനേ മോദി തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കേരളത്തില്‍ ഉടലെടുത്ത ആ കാറ്റ് ഇന്നും വീശിയടിച്ചു കൊണ്ടിരിക്കുകയാണ്. എവിടെയാണെന്നല്ലേ? വാര്‍ത്ത വരുന്നത് അങ്ങ് ദൂരെ ലണ്ടനില്‍ നിന്നുമാണ്. അതും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരം നടക്കുന്ന ബെര്‍മിങ്ഹാമില്‍ നിന്നുമാണ് പഴയ കാറ്റ് ഇന്നും വീശുന്നത്.

“ഞങ്ങള്‍ക്ക് സൊമാലിയയിലും പാകിസ്താനിലും മാത്രമല്ലടാ അങ് ലണ്ടനിലുമുണ്ടെടാ പിടി…ഇന്ത്യ ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ നടക്കുന്ന ബെര്‍മിങ്ഹാമില്‍ നിന്ന്”. എന്ന അടിക്കുറിപ്പോടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Also Read: ‘കടുവയെ പിടിച്ച കിടുവയായി കോഹ്‌ലി’; മുഷ്ഫിഖുര്‍ റഹ്മാനെ പുറത്താക്കിയ കോഹ്‌ലിയുടെ ആഹ്ലാദ പ്രകടനം കാണാം


പോ മോനേ മോദി എന്ന് എഴുതിയിരിക്കുന്ന കാര്‍ഡുമായി ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞ് നില്‍ക്കുന്നയാളാണ് ചിത്രത്തിലുള്ളത്. ഇതൊരു മലയാളിയായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. മണിക്കൂറുകള്‍ മുമ്പ് മാത്രം പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വൈറലായി കൊണ്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more