| Sunday, 16th October 2016, 10:51 am

മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു എന്നത് വ്യാജവാര്‍ത്തയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് യുനസ്‌കോ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി, യുനസ്‌കോ ഈ പ്രഖ്യാപനം നടത്തിയ തിയ്യതി, ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യുനസ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്ക്” എന്നിവയാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.


ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരീകരണം. അഹമ്മദാബാദ് സ്വദേശി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

“നമ്മുടെ പ്രധാനമന്ത്രിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്.” എന്നു പറഞ്ഞുകൊണ്ട് ചില രേഖകള്‍ അപേക്ഷകന്‍ ആവശ്യപ്പെടുകയായിരുന്നു.


Interesting: ഏയ് ശാരദാ വിമലാ ഹരിയാ..: സര്‍ക്കാര്‍ പരസ്യത്തെ ട്രോളി കോപ്പിയടിക്കുന്നവര്‍ക്കുവേണ്ടി ഒരു “ബോധവത്കരണം”


“ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് യുനസ്‌കോ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോ കോപ്പി, യുനസ്‌കോ ഈ പ്രഖ്യാപനം നടത്തിയ തിയ്യതി, ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യുനസ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്ക്” എന്നിവയാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.

ഇത്തരമൊരു വിവരമോ അതുസംബന്ധിച്ച ഒരു രേഖയോ ലഭ്യമല്ല എന്നാണ് അപേക്ഷയ്ക്ക് മറുപടിയായി സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍ മറുപടി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകത്തിലെ മികച്ച  പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു എന്നു കഴിഞ്ഞ ജൂണില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബില്യാര്‍ഡ് ചാമ്പ്യന്‍ പങ്കജ് അദ്വാനിയുള്‍പ്പെടെയുള്ളവര്‍ മോദിയെ അഭിനന്ദിച്ചു ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഇത് വ്യാജവാര്‍ത്തയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കാര്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more