|

[Video] കാവേരി സമരത്തിനിടെ ട്രെയിനിന് മുകളില്‍ കയറിയിയയാള്‍ക്ക് ഹൈവോള്‍ട്ടേജ് ഷോക്കേറ്റ് തീപിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്നതിനിടെ തീവണ്ടിക്ക് മുകളില്‍ കയറിയയാള്‍ക്ക് ഷോക്കേറ്റ് തീപിടിച്ചു. വില്ലുപുരം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹൈ വോള്‍ട്ടേജിന്റെ ഞെട്ടിക്കുന്ന പ്രഹരശേഷി വ്യക്തമാക്കുന്നതാണ് വീഡിയോ. ട്രെയിനിന് മുകളിലൂടെ കടന്ന് പോവുന്ന ഇലക്ട്രിക് ലൈനില്‍ തൊടാതെ തന്നെ ഷോക്കേല്‍ക്കുന്നതാണ് വീഡിയോയില്‍.

പട്ടാളി മക്കള്‍ കച്ചി(പി.എം.കെ) പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് സമരം നടത്തുന്നതിനിടെയാണ് സംഭവം. മുദ്രാവാക്യം വിളിച്ച് കുറച്ച് സമരാനുകൂലികള്‍ ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. അതിനിടെ ഇലക്ട്രിക് ലൈനിന് സമീപത്തേക്ക് കൈ ഉയര്‍ത്തിയ സമരാനുകൂലിക്ക് ഹൈവോള്‍ട്ടേജിലുള്ള ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ഇയാള്‍ക്ക് പെട്ടെന്ന് തന്നെ തീപിടിക്കുകന്നതായി ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.


Read Also| ഉന്നാവോ ബലാത്സംഗ കേസ്: യുവതിയുടെ പിതാവിന്റെ മൃതദേഹസംസ്‌കാരം ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി


സമരക്കാര്‍ ട്രെയിനിന് മുകളില്‍ കയറുമ്പോള്‍ തന്നെ മറ്റുള്ളവര്‍ താഴെ ഇറങ്ങാന്‍ വിളിച്ചു പറയുന്നതും വീഡിയോയലുണ്ട്. എന്നാല്‍ സമാരാവേശത്തില്‍ മുന്നോട്ട് നീങ്ങവേ പെട്ടെന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

മരിച്ചയാള്‍ ഇലക്ട്രിക് ലൈനില്‍ തൊട്ടിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്. ഹൈ വോള്‍ട്ടേജിലുള്ള ഇലക്ട്രിക് ലൈനിന് സമീപത്തേക്ക്
ശരീരമെത്തിയാല്‍ തന്നെ ഷോക്കേല്‍ക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Latest Stories