ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.
PMCaresFund എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്.
രാജ്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പി.എം കെയേഴ്‌സ് ഫണ്ട് എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഇത്രയേറെ സംഭാവന ലഭിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ എന്തിനാണ് ഇത്രയേറെ സഹിക്കേണ്ടി വരുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
നിരവധിപേരാണ് കുറഞ്ഞ നേരം കൊണ്ട് PMCaresFund ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.
നേരത്തെ പി.എം കെയേഴ്‌സിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്നാണ് രാഹുല്‍ ചോദിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്സിജനുമില്ല, വാക്സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക