ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ വിവിധ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍പൗരത്വ ഭേതഗതി ബില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് അസമില്‍ പ്രതിഷേധം ഉയര്‍ന്നത്.
ലോകപ്രിയ ഗോപിനാഥ് ബോര്‍ദോളോയി എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യത്തോടെ കരിങ്കൊടി ഉയര്‍ത്തിയത്.
“ഇന്ന് ഞങ്ങളുടെ പ്രവര്‍ത്തകരാണ് മോദിയെ കരിങ്കൊടി കാണിച്ചത്. ഇത് നാളെയും തുടരും. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണ്. ഇത്തരത്തില്‍ മോദി മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കും.” സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഭട്ടാചാര്യ പറഞ്ഞു.
ALSO READ: ഷംസീര്‍ എം.എല്‍.എയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
“കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കാന്‍ കറുത്ത വസ്ത്രം ധരിച്ച് ജനങ്ങള്‍ റോഡിലിറങ്ങും” കെ.എം.എസ്.എസ് നേതാവ് അഖില്‍ ഗൊഗോയി പറഞ്ഞു.
ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും (കെ.എം.എസ്.എസ്) പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പൗരത്വ ഭേതഗതി ബില്‍ പാസാക്കാന്‍ തീരുമാനിച്ചതിനെതിരെ തായ് അഹോം യുബ പരീഷദ് ആസാമില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു.