| Thursday, 17th December 2020, 3:57 pm

മോദി അസ്വസ്ഥനാണ്; വിദേശ കമ്പനിയായ ആപ്പിളിനെതിരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി ആശങ്കാകുലനാണെന്ന് യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിളിനെതിരെ നടന്ന ആക്രമണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയേറെ അസ്വസ്ഥനായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ.

‘ സംഭവത്തില്‍ ഞങ്ങള്‍ നടപടിയെടുത്തു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിദേശ കമ്പനിയാണ്, ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഈ സംഭവവികാസത്തെക്കുറിച്ച് പ്രധാനമന്ത്രിയും വളരെയധികം ആശങ്കാകുലനാണ്,” യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എല്ലാത്തരം പിന്തുണയും നല്‍കുമെന്നും യെദിയൂരപ്പ പറഞ്ഞു.

നാല് മാസമത്തിലേറെ ശമ്പളം ലഭിക്കാതായതിനെ തുടര്‍ന്നായിരുന്നു ജീവനക്കാര്‍ കമ്പനിക്കെതിരെ തിരിഞ്ഞത്.

തായ്വാന്‍ ആസ്ഥാനമായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയാണ് ആക്രമണം നടന്നത്.

ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആക്രമണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: “PM Very Worried”: BS Yediyurappa On Violence At iPhone Factory

We use cookies to give you the best possible experience. Learn more