| Tuesday, 10th August 2021, 2:47 pm

'മടിയന്മാരായ' ബി.ജെ.പി എം.പിമാരെ പിടിക്കാന്‍ മോദി; രാജ്യസഭയില്‍ ഹാജരാകാത്തവരുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് കഴിഞ്ഞദിവസം വിട്ടുനിന്ന ബി.ജെ.പി എം.പിമാരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാര്‍ട്ടി എം.പിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി ബി.ജെ.പി എം.പിമാര്‍ ഇന്നലെ രാജ്യസഭയില്‍ ഹാജരായിട്ടില്ല.

ചൊവ്വാഴ്ചയും ബുധനാഴ്ചയും സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുള്ളതുകൊണ്ട് എം.പിമാരോട് രാജ്യസഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍
പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ബഹളത്തിനിടയില്‍ പല സുപ്രധാന ബില്ലുകളും കേന്ദ്രം പാസാക്കിയിട്ടുമുണ്ട്.

പെഗാസസ് വിഷയത്തില്‍ പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള പ്രതികരണങ്ങളും നടത്തേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷ ബഹളത്തിനെ തുടര്‍ന്ന് പ തവണ സഭ നിര്‍ത്തിവെക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PM Upset Over BJP Members’ Rajya Sabha No-Show, Asks For Names

We use cookies to give you the best possible experience. Learn more